വിവാഹ സംഘത്തിലും മുരളീധരന് വേണ്ടിയുള്ള പ്രചാരണം; വടകരയിലെ തെരഞ്ഞെടുപ്പ് ആവേശം കനക്കുന്നു

നാദാപുരം: വടകര ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ വിജയത്തിന് വേണ്ടി വിവാഹ സംഘങ്ങളിലും വ്യത്യസ്തമായ പ്രചാരണം. വരിക്കോളി ഒൻപത് കണ്ടത്തിലെ എടക്കലപ്പുറത്ത് അന്ത്രുവിന്റെ മകൻ അജ്നാസും വീരംവെള്ളി നസീറിന്റെ മകൾ നസ്‌ലയും തമ്മിൽ നടന്ന വിവാഹത്തിലാണ് ഇങ്ങനെയൊരു റോഡ്ഷോ തന്നെ നടന്നത്. മുരളീധരന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളും ബാനറുകളും കൊണ്ടായിരുന്നു വിവാഹ സംഘത്തിന്റെ യാത്ര.