എറിഞ്ഞവനും ഏറ് കൊണ്ടവനും ഒരേ പാർട്ടിയിൽ നിന്ന് മറ്റുള്ളവരെ ആക്രമിക്കുകയാണ്: കെ മുരളീധരൻ

പാനൂർ: എറിഞ്ഞവനും ഏറ് കൊണ്ടവനും ഒരേ പാർട്ടിയിൽ പ്രവർത്തിച്ച് മറ്റുള്ളവരെ ആക്രമിക്കുകയാണെന്ന് വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. പുതുശ്ശേരി പള്ളിയിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഉൽഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ചെയ്യുന്ന വോട്ട് മുരളീധരനുള്ളതല്ല, രാജ്യം നയിക്കാൻ രാഹുൽ ഗാന്ധിക്ക് നൽകുന്ന വോട്ടാണ്. ശാന്തിക്കും സമാധാനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിനെ തകർക്കാൻ സി.പി.എമ്മും ബി.ജെ.പിയും തോൾ ചേർന്ന് പ്രവർത്തിക്കുകയാണ്. സംസ്ഥാനത്ത് മാബി സഖ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

എം.കെ അൻവർ അദ്ധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു. പൊട്ടൻ കണ്ടി അബ്ദുള്ള, വി സുരേന്ദ്രൻ, കെ.പി സാജു, വി. നാസർ, സജീവ് മാറോളി, കെ അശോകൻ, വി.എ നാരായണൻ എന്നിവർ പ്രസംഗിച്ചു.