വ്യാഴാഴ്ച വൈകീട്ട് നാല് മണിവരെ യുഡിഎഫ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വയ്കും: രമേശ് ചെന്നിത്തല

കെഎം മാണിയോടുള്ള ആദരസൂചകമായി വ്യാഴാ്‌ഴ്ച വൈകീട്ട് നാല് മണിവരെ യു ഡി എഫ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വയ്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാളത്തെ (ബുധനാഴ്ച 10-4-2019) പരിപാടികള്‍ക്ക് മാറ്റമില്ല. കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായിരുന്ന കെഎം മാണിയുടെ ഭൗതിക ദേഹം സംസ്‌കരിക്കുന്ന ദിവസമായ വ്യാഴാഴ്ച വൈകീട്ട് നാല് മണിവരെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ നിര്‍ത്തി വയ്കുമെന്ന് യു ഡി എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. സംസ്‌കരാത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ പുനരാരംഭിക്കും. എന്നാല്‍ നാളത്തെ (ബുധന്‍) പ്രചാരണ പരിപാടികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു