കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കെഎംമാണിയുടെ നിര്യാണത്തിൽ തിരുവള്ളൂരിൽ ചേർന്ന സർവ്വകക്ഷി അനുശോചന ചടങ്ങിൽ എഫ് എം മുനീർ സംസാരിക്കുന്നു

വടകര: മുൻമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ എം മാണിയുടെ നിര്യാണത്തിൽ തിരുവള്ളൂരിൽ ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എഫ് എം മുനീർ അധ്യക്ഷം വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കണ്ടിയിൽ അബ്ദുള്ള, ആർ രാമകൃഷ്ണൻ, കെ കെ മോഹനൻ, ആർകെ മുഹമ്മദ്,എം ചന്ദ്രശേഖരൻ, കെ വി സുധീഷ്, വടയക്കണ്ടി നാരായണൻ, എം വി കുഞ്ഞമ്മദ്, പി കെ ബബീഷ് സംസാരിച്ചു.