കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാഘാത പ്രതിരോധ ക്ലാസും പരിശീലനവും നടത്തി

കൊയിലാണ്ടി കൂട്ടം ബഹറൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ 10 കൂട്ടായ്മകളുടെ പ്രതിനിധികൾക്ക് വേണ്ടി ഹൃദയാഘാത പ്രതിരോധ ക്ലാസും പരിശീലനവും നടത്തി. ബഹ്‌റൈനിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം തന്നെ കൊയിലാണ്ടി കൂട്ടം നടത്തിയിട്ടുണ്ട്.
ചില പ്രമുഖ സർവ്വേകൾ പ്രകാരം വടകരയിൽ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ നിരക്ക് വർധിക്കുന്നവെന്നത് വ്യക്തമാകുന്നു. അദ്‌ലിയ ഫുഡ് വേൾഡ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ക്ലാസിൽ അനവധി പേർ പങ്കെടുത്തു.