കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽവെള്ളമെത്താത് പ്രതിഷേധത്തിനിടയാക്കുന്നു

മണിയൂരിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ വെള്ളമെത്താത്തത് പ്രതിഷേധത്തിനിടയാക്കുന്നു. മണിയൂർ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു.
മണിയൂരിലെ 21 വാർഡുകളിലും ജലക്ഷാമം രൂക്ഷമാണ്. ജലനിധി ആശ്രയിച്ചാണ് നാട്ടുകാരുടെ കുടിവെള്ളം, എന്നാൽ ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന കുളം ഏതാണ്ട് വറ്റിയ നിലയിലാണ്. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ സമരത്തിനിറങ്ങിയത്. പ്രസിഡണ്ട് ജയപ്രഭയുടെ നേതൃത്വത്തിലായിരുന്നു സമരം. ബ്രാഞ്ച് കനാൽ അടച്ചു കഴിഞ്ഞാൽ മാത്രമേ മണിയൂരിൽ വെള്ളമെത്തുകയുള്ളൂ. ആയതിനാൽ അതിനുള്ള ഉറപ്പ് അധികൃതരിൽ നിന്ന് കിട്ടിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.