എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും സഖാവ് മലയിൽ പൊക്കു സ്മാരക മന്ദിരം ഉദ്ഘാടനവും

കോട്ടപ്പള്ളി: പി.ജയരാജന്റെ വിജയം സുനിശ്ചിതമാണെന്ന പ്രഖ്യാപനവുമായി LDF കോട്ടപ്പള്ളി മേഖല റാലി കോട്ടപ്പള്ളിയിൽ നടന്നു. കോട്ടപ്പള്ളിയിലും പരിസരത്തും കമ്മ്യൂണിസ്റ്റ് – ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ ത്യാഗോജ്ജ്വലമായ പങ്ക് വഹിച്ച സഖാവ് മലയിൽ പൊക്കുവിന്റെ സ്മരണക്കായി CPIM കോട്ടപ്പള്ളി ബ്രാഞ്ച് നിർമ്മിച്ച മലയിൽ പൊക്കു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. കേരള തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. LDF നേതാക്കളായ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഹമീദ്, കെ.കെ.നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുതുക്കുടി ചന്ദ്രൻ അധ്യക്ഷനായി. കെ.എം പ്രദീപൻ സ്വാഗതം പറഞ്ഞു.