വളയത്ത് എൽഡിഎഫിലേക്ക് പുതുതായി വന്നവരെ പി ജയരാജൻ സ്വീകരിച്ചു

വളയം പഞ്ചായത്തിലെ പുഞ്ചയിൽ ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവീണിനെ ചെങ്കൊടി കൈമാറി വടകര ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജൻ സ്വീകരിച്ചു. പ്രചാരണം വളരെ നേരത്തെ തന്നെ ആരംഭിച്ച സ്ഥാനാർത്ഥിക്ക് മണ്ഡലത്തിലെ എല്ലായിടങ്ങളിലും വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം ഒരുപാട് പേർ മറ്റ് പാർട്ടികളിൽ നിന്നും രാജിവെച്ച് എൽ.ഡി.എഫിലേക്ക് വന്നിട്ടുണ്ട്.