വിഖ്യാതമായ മർകസ് നോളഡ്ജ് സിറ്റിയിൽ ലാൻഡ്മാർക് വില്ലേജ് ഒരുങ്ങുന്നു; ഒന്നാം ഘട്ടം ഡിസംബറിൽ പ്രവർത്തന സജ്ജമാകും

ദുബൈ: ഇക്കൊല്ലം പ്രവർത്തനം ആരംഭിക്കുന്ന മർകസ് നോളഡ്ജ് സിറ്റിയിൽ പ്രമുഖ നിർമാതാക്കൾ ലാൻഡ്മാർക് ഡെവലപ്പേഴ്‌സ് ഒരുക്കുന്ന ലാൻഡ്‌മാർക് വില്ലേജിന്റെ ഒന്നാം ഘട്ടം ഡിസംബറിൽ പ്രവർത്തന സജ്ജമാകും. 2,3 ,4, 5 ബെഡ് റൂം അപ്പാർട്‌മെന്റുകൾ , വില്ലാമെന്റ് , ക്ലബ് ഹൗസ് തുടങ്ങിയവയ്ക്ക് പുറമെ ഓഫീസ് സ്പേസും  കൊമേർഷ്യൽ ആൻഡ് എഡ്യു സ്പേസും ലാൻഡ്‌മാർക് വില്ലേജിൽ ഒരുങ്ങുകയാണെന്ന് കാലിക്കറ്റ് ലാൻഡ് മാർക് ഡെവലപ്പേഴ്‌സ് ജനറൽ മാനേജർ ഷബീറലി ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നര ഏക്കർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന ക്ലബ് ക്ലബ് കേരളത്തിൽ പുതുമയാണ്. മൊത്തം 20 ഏക്കറിൽ ആണ് ലാൻഡ്‌മാർക് വില്ലേജ് തയ്യാറാകുന്നത്. ഏതൊരു ബഡ്ജറ്റിനും ഇണങ്ങുന്ന വിധത്തിൽ 39 ലക്ഷം രൂപ മുതൽ അപ്പാർട്‌മെന്റുകൾ ലഭ്യമാണെന്ന് ഷബീറലി പറഞ്ഞു. അപ്പാർട്‌മെന്റുകൾ സ്വന്തമാക്കുന്നവർക്കു അത്‌ വാടകയ്ക്ക് നൽകുന്നതിനുള്ള സംവിധാന സഹായം കാലിക്കറ്റ് ലാൻഡ്മാർക് ബിൽഡേഴ്‌സ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 125 ഏക്കറിൽ ഒരുങ്ങുന്ന മർകസ് നോളഡ്ജ് വില്ലേജിൽ ഒരു പാർപ്പിടം സ്വന്തമാക്കാൻ നിരവധി പേർ മുന്നോട്ടു വരികയാണെന്നും ഷബീറലി വ്യക്തമാക്കി.
കഴിഞ്ഞ 13 വർഷമായി കോഴിക്കോട് പ്രവർത്തിക്കുന്ന ലാൻഡ്‌മാർക് ബിൽഡേഴ്‌സ് നയിക്കുന്നത് അരുൺകുമാർ (മാനേജിങ് ഡയറക്ടർ), അൻവർ സാദത്ത് (ഡയറക്ടർ) എന്നിവരാണ്.
ഫോൺ: 0091 9388353535, 0091 7034444786