നിയമം ഇനി നമ്മുടെ അടുത്ത് എത്തും; മൊബൈൽ ലോക് അദാലത്ത് വടകരയിൽ പര്യടനമാരംഭിച്ചു

വടകര : മൊബൈൽ ലോക് അദാലത്ത് വടകരയിൽ പര്യടനമാരംഭിച്ചു. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് വടകരയുടെ വിവിധ ഭാഗങ്ങളിൽ നിയമ ബോധവത്കരണം, ലോക് അദാലത്ത് എന്നിവ നടത്തുക എന്ന ലക്ഷ്യത്തോടെ സഘടിപ്പിച്ചതാണ് മൊബൈൽ ലോക് അദാലത്ത്. വടകര കോടതി സമീപത്ത് വച്ച് അഡീഷണൽ ജില്ലാ ജഡ്ജ് എം വി രാജകുമാര ഫ്ലാഗ് ഓഫ് ചെയ്തു. എംഎസിടി ജഡ്ജ് മനോജ് കുമാർ, സബ്ബ് ജഡ്ജ് ഉണ്ണികൃഷ്ണൻ, സന്തോഷ്, മുൻസിഫ് എന്നിവരും പാരാ ലീഗൽ വളണ്ടിയർമാരും പങ്കെടുത്തു.