കൊയിലാണ്ടിയെ അവഗണിച്ചവര്‍ക്കെതിരെ പ്രതിഷേധമുയരും: മുസ്തഫ കൊമ്മേരി

വടകര ലോക്‌സഭ മണ്ഡലത്തില്‍ എസ്ഡിപിഐ വന്‍ മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ മുസ്തഫ കൊമ്മേരി പറഞ്ഞു. മാറ്റത്തിന് ഒരു വോട്ട് നല്‍കാന്‍ കൊയിലാണ്ടിയിലെ ജനങ്ങള്‍ക്കുള്ള അവസരമാണിത്. കൊയിലാണ്ടി സ്റ്റേഡിയം, മൂരാട് പാലം, കൊയിലാണ്ടിയുടെ ഗതാഗത കുരുക്ക്‌, കൊയിലാണ്ടി, പയ്യോളി, തിക്കോടി റെയില്‍വെ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കല്‍, കൊയിലാണ്ടി ഗവ: ആശുപത്രി നവീകരിക്കല്‍, നന്തി ടോള്‍ പ്ലാസ, ആവിക്കല്‍ പാലം, കോടിക്കല്‍ ബീച്ച് നവീകരണം, തീരദേശ കടല്‍ഭിത്തി നിര്‍മ്മാണം, കുടിവെള്ള വിതരണം, കൊയിലാണ്ടി നഗരവികസനം തുടങ്ങി നിരവധി വിഷയങ്ങളില്‍ യുഡിഎഫ്, എൽഡിഎഫ് എം.പിമാരുടേയും എം.എ.എല്‍.എമാരുടേയും ഭാഗത്ത് നിന്നുള്ള വീഴ്ച്ച ഗുരുതരമാണ്.

കേന്ദ്ര – സംസ്ഥാന – പ്രാദേശിക ഭരണ സംവിധാനങ്ങങ്ങളും കൊയിലാണ്ടിയുടെ വികസനത്തിനായി ക്രിയാത്മക നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ജനപക്ഷ – ജനക്ഷേമ – പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുമായി യഥാര്‍ത്ഥ ബദലിനായി മത്സരിക്കുന്ന എസ്ഡിപിഐ വടകരയില്‍ വന്‍ മുന്നേറ്റം നടത്തും. എ.സി ജലാലുദ്ദീന്‍ (വൈസ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റി), കബീര്‍ തിക്കോടി (ജില്ല കമ്മിറ്റി അംഗം), സക്കരിയ്യ മൂടാടി (കൊയിലാണ്ടി മണ്ഡലം സെക്രട്ടറി), മുസ്തഫ കവലാട് (മീഡിയാ കോ:ഓര്‍ഡിനേറ്റര്‍) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.