ആവേശം വിതറി മുസ്തഫ കൊമ്മേരിയുടെ വടകര മണ്ഡല പര്യടനം

വടകര പാർലമെന്റ് മണ്ഡലം എസ് ഡി പി ഐ സ്ഥാനാർഥി മുസ്തഫ കൊമ്മേരി ഇന്ന് വടകര മണ്ഡലത്തിൽ നാലാം ഘട്ട പര്യടനം പൂർത്തിയാക്കി. രാവിലെ 10 മണിക്ക് ചോറോട് പള്ളിത്തഴയിൽ നിന്നും ആരംഭിച്ച പര്യടനം വടകര കോട്ടക്കടവ്, കറുകയിൽ, സി കെ മുക്ക് എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. കറുകയിൽ ബ്രാഞ്ച് കമ്മിറ്റി തയാറാക്കിയ മയ്യത്ത് പരിപാലന സംവിധാനം മുസ്തഫ കൊമ്മേരി നാടിനു സമർപ്പിച്ചു.