എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

വടകര ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെ.സജീവന്റ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. അറക്കിലാട് വയലില്‍ പീടിക ഭാഗത്ത് സ്ഥാപിച്ച ബോര്‍ഡുകളാണ് ഇന്നലെ രാത്രി വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് ബിജെപി ആരോപിച്ചു. അറക്കിലാട് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പരാജയ ഭീതി കാരണമാണ് ഇതെന്ന് ബിജെപി വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കുറ്റപ്പെടുത്തി.