അനധികൃത വയൽ നികത്തൽ നാട്ടുകാർ തടഞ്ഞു

ആയഞ്ചേരി: ആയഞ്ചേരി തിരുവള്ളൂർ റോഡിലെ ആയഞ്ചേരി ശിവക്ഷേത്രത്തിന്റെ മുന്നിൽ കേശോത്ത് താഴെ വയൽ നികത്തുന്നത് നാട്ടുകാരും പാർട്ടി പ്രവർത്തകരും തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പുതിയ വഴി നിർമിക്കുന്നതിന് വേണ്ടിയാണ് റോഡ് മുതൽ വയൽ നികത്താൻ തുടങ്ങിയത്. സമീപത്ത് രണ്ട് റോഡുകൾ ഉള്ള സാഹചര്യത്തിൽ വയൽ നികത്താൻ സമ്മദിക്കില്ല എന്നാണ് നാട്ടുകാരുടെ പക്ഷം. ഇപ്പോൾ പണി നിർത്തി വച്ചിരിക്കുകയാണ്.