പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ ധീര പോരാളികളുടെ ഓർമ്മകൾ ഞങ്ങൾക്ക് എന്നും ഊർജ്ജവും ആവേശവുമാണ്: പി ജയരാജൻ

 

തലശ്ശേരി മേഖലയിലെ രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പാർട്ടി നേതാക്കളുടെ വീടുകളിലും പി ജയരാജൻ സന്ദർശനം നടത്തി. മഹാനായ കമ്മ്യുണിസ്റ്റ് സിഎച്ച് കണാരൻ, പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ ധീര രക്തസാക്ഷികളായ രഞ്ജിത്ത്, എടി സുഗേഷ്, ടിഎം രജീഷ്, യുകെ സലിം, കണ്ണൻ നായർ, എം കെ സുധീർകുമാർ, കെ പി ജയരാജൻ, പിപി അനന്തൻ, പാറക്കണ്ടി പവിത്രൻ, ടിവി ദാസൻ, വി സരേഷ്, വിപി പ്രദീപൻ, ഹരീഷ് ബാബു, കെവി ബാലൻ, കെപി ജിജേഷ്, പാറാലി പവിത്രൻ, യുപി ദാമു, തടത്തിൽ ബാലൻ, എട്ടുവീട്ടിൽ രാജു മാസ്റ്റർ, എംഎം ചന്ദ്രൻ, കൂത്തുപറമ്പ് രക്തസാക്ഷികൾ എന്നിവരുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.

“പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ ധീര പോരാളികളുടെ ഓർമ്മകൾ ഞങ്ങൾക്ക് എന്നും ഊർജ്ജവും ആവേശവുമാണ്.രാഷ്ട്രീയ ശത്രുക്കൾ ഇത്രയേറെ സഖാക്കളുടെ ജീവനെടുത്തിട്ടും സിപിഐഎമ്മിനെതിരെ അക്രമ രാഷ്ട്രീയത്തിന്റെ മുദ്ര ചാർത്താനാണ് യുഡിഎഫ് ശ്രമം.ഈ ജീവാർപ്പണത്തിന്റെ സ്മരണ അത്തരം അപവാദ പ്രചാരകർക്കുള്ള മറുപടി കൂടിയാണ്” പി ജയരാജൻ തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

പഴയകാല നേതാക്കന്മാരുടെയും രക്തസാക്ഷികളുടെയും കുടുംബങ്ങളുടെ പിന്തുണയും അനുഗ്രഹവും ഈ തെരഞ്ഞെടുപ്പ് കാലത്തും എന്നും മഹത്തരമെന്ന് കണക്കാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.