പി ജയരാജന്റെ തലശ്ശേരി മണ്ഡലം പ്രചരണം തുടരുന്നു; എല്ലായിടങ്ങളിലും ഗംഭീര സ്വീകരണം

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന്റെ തലശ്ശേരി മണ്ഡല പര്യടനം ആവേശം ചോരാതെ തുടരുന്നു. പുല്യോട് സി. എച്ച് നഗറിലെ സ്വീകരണത്തോടെ പര്യടനം ആരംഭിച്ചു. ചായക്കടകൾ തുടങ്ങി സമൂഹത്തിലെ വിവിധ തട്ടുകളിൽ നിൽക്കുന്ന ആളുകളുമായി ഇടപഴകിയാണ് അദ്ദേഹത്തിന്റെ പ്രചാരണം.

കൊന്നപ്പൂക്കൾ കൊണ്ടും മുദ്രാവാക്യം കൊണ്ടും ജനങ്ങൾ തലശ്ശേരിയുടെ പല ഭാഗങ്ങളിലും ജയരാജന് സ്വീകരണമൊരുക്കി. ഇന്നലെ പുറത്ത് വന്ന മനോരമ സർവ്വേ പ്രകാരം വടകരയിലെ മത്സരം ഇരു മുന്നണികൾക്കും കടുത്തതാണ്.