പി ജയരാജന് കുട്ടികൾ നൽകിയത് വ്യത്യസ്തമായ സ്വീകരണം

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന് കൊച്ചു കുട്ടികൾ നൽകിയ സ്വീകരണം നാട്ടുകാരിൽ കൗതുകം ചെലുത്തി. മൂന്നാംഘട്ട പര്യടനത്തിനോടനുബന്ധിച്ച് കൊയിലാണ്ടി മണ്ഡലത്തിൽ വെച്ചാണ് വ്യത്യസ്‍തമായ സ്വീകരണം ലഭിച്ചത്. വടകര ലോകസഭ മണ്ഡലത്തിൽ വരുന്ന മറ്റ് നിയോജക മണ്ഡലങ്ങളിലും ഗംഭീര വരവേൽപ്പാണ് പി ജയരാജന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലായിടങ്ങളിലും സ്ത്രീ പ്രാധിനിത്യം കൂടുതലാണ്. വടകര മണ്ഡലം തിരിച്ചു പിടിക്കാനുള്ള അതീവ ശ്രമത്തിലായിരിക്കും ഇനിയുള്ള ദിവസങ്ങൾ മുന്നോട്ട് പോവുക.