ലിനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ജനശ്രദ്ധയാകർഷിക്കുന്നു

കുറ്റ്യാടി: വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി യുവാവ് ശ്രദ്ധയാകർഷിക്കുന്നു. കുറ്റ്യാടി വടയം സ്വദേശി ലിനീഷ് എന്ന യുവാവാണ്  വിത്യസ്തമായ രീതിയിൽ പ്രചാരണ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്. ഫ്ലക്സ് ബോർഡുകൾ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുത് എന്ന് കോടതി നിയമം പാസാക്കിയ സാഹചര്യത്തിലാണ് പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ വ്യത്യസ്തമായ ഒരു പ്രചാരണത്തെക്കുറിച്ച് ലിനീഷ് ചിന്തിച്ചത്.

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന്റെ തിരഞ്ഞെടുപ്പ് സ്വീകരണത്തിൽ കുറച്ച് പേപ്പർ പേനകളുമായാണ് ലിനീഷ് എത്തിയത്. താൻ നിർമിച്ച പേപ്പർ പേനകൾ ജയരാജന് നൽകിയെങ്കിലും കാര്യം പിടികിട്ടിയില്ല. പിന്നീട് ആണ് തന്റെ പ്രചാരണ ചിത്രങ്ങൾ ശ്രദ്ധയിൽ പെട്ടത്.

പരിസ്ഥിതി സൗഹൃദ പേപ്പർ പേന ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനം നടത്തുന്ന ലിനീഷിന് അഭിവാദ്യങ്ങൾ അർപ്പിക്കാനും പി ജയരാജൻ മറന്നില്ല.