കൈക്കുഞ്ഞുമായി പോലീസുകാരൻ പോളിംഗ് ബൂത്തിൽ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

വടകര ലോക്‌സഭാ മണ്ഡലത്തിലെ വള്ളിയാട് ബൂത്ത് നമ്പർ 111ൽ തെരഞ്ഞെടുപ്പ് ദിവസം കൈക്കുഞ്ഞുമായി എത്തിയവർക്കാണ് പോലീസ് സഹായകമായത്. സമൂഹ മാധ്യമങ്ങളിൽ ചിത്രം ഇതിനകം പ്രചരിച്ചു കഴിഞ്ഞു. കേരള പോലീസ് ഒഫീഷ്യൽ പേജിലും ഈ ചിത്രം ഇടം പിടിച്ചു. വടകര ട്രാഫിക്ക് യൂണിറ്റിലെ രാധാകൃഷ്‌ണൻ എന്ന പൊലീസുകാരനാണ് ഇങ്ങനൊരു മാതൃകപരമായ പ്രവൃത്തി ചെയ്‌തത്‌. വായേരി ഇബ്രാഹിമിന്റെയും അസ്മയുടെയും കുട്ടിയായ മെസ്‌ബിൻ ഇബ്രാഹിമിനീയാണ് പോലീസുകാരൻ കയ്യിലെടുത്തത്.