വടകരയിൽ പോളിംഗ് 4%; പലയിടങ്ങളിലും വോട്ടിംഗ് മെഷീൻ പ്രവർത്തനം നിലച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 20 ലോകസഭ മണ്ഡലങ്ങളിലെയും പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് വോട്ടർമാർ ഇന്ന് ഉപയോഗിക്കുന്നത്. പലയിടങ്ങളിലും രാവിലെ തന്നെ വോട്ടിംഗ് മെഷീൻ പണി മുടക്കി. വടക്കൻ മലബാറിൽ പോളിംഗ് പൊതുവെ കൂടുതലാണ്.