രാഹുൽ ഗാന്ധി കോഴിക്കോടെത്തി; ആവേശകരമായ സ്വീകരണം

വയനാട് ലോകസഭ മണ്ഡലം യുഡിഎഫ്  സ്ഥാനാർഥി രാഹുൽ ഗാന്ധി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഒപ്പം പ്രിയങ്കാ ഗാന്ധിയും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അദ്ദേഹത്തെ സ്വീകരിക്കാനായി ആയിരങ്ങളാണ് എയർപോർട്ടിൽ തടിച്ചുകൂടിയത്.