തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: തുലാഭാരത്തിനിടെ തുലാഭാര ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ തലയിൽ പൊട്ടലുണ്ട്.

ഉടൻ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചു. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട് .
രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.