പി ജയരാജൻ സിസ്റ്റർ ലിനിയുടെ വീട് സന്ദർശിച്ചു

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപ്പരോഗം പിടിപെട്ട രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ട സിസ്‌റ്റര്‍ ലിനിയുടെ വീട് വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജൻ സന്ദർശിച്ചു. ലിനിയുടെ ഭർത്താവ് സജീഷ്, മക്കൾ റിതുൽ, സിദ്ധാർഥ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും വീട്ടിൽ ഉണ്ടയിരുന്നു.

“ആതുരസേവനത്തിന് വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്ന ലിനി നമുക്കെല്ലാവർക്കും ഒരു പാഠവും മാതൃകയുമാണ്. മറ്റെന്തിനേക്കാളും തന്റെ മുന്നിലെത്തുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിൽ പ്രാധാന്യം നൽകിയ അവർക്ക് മലയാളികളുടെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടാകും”. പി ജയരാജൻ തന്റെ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

ലിനിയുടെ ഭർത്താവിന് ജോലിയും മക്കൾക്ക് പഠനാവശ്യത്തിനുള്ള സാമ്പത്തിക സഹായവും കേരള സർക്കാർ നൽകിയിരുന്നു.