തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ അറുപത്തി രണ്ടാം വാർഷികവും യാത്രയയപ്പും അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു

തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ അറുപത്തി രണ്ടാം വാർഷികവും യാത്രയയപ്പും സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ അറുപത്തി രണ്ടാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക കെ ടി ഷീല, ക്ലാർക്ക്  പി  കെ ഹരിദാസ് എന്നിവർ ക്കുള്ള യാത്രയയപ്പും സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും മതിൽ കെട്ടുകളെല്ലാം ഭേദിക്കാൻ സംഗീതത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി സത്യനാഥൻ,  പോലീസ് മെഡൽ ജേതാക്കളായ പ്രദീപ് വലിയവളപ്പിൽ, ബിജേഷ് മുണ്ടേരി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ പുറത്തിറക്കുന്ന പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു. പിടിഎ പ്രസിഡണ്ട് എഫ് എം മുനീർ അധ്യക്ഷം വഹിച്ചു.സ്കൂൾ മാനേജർ ചുണ്ടയിൽ മൊയ്തുഹാജി, ഹെഡ്മാസ്റ്റർ വി എൻ മുരളീധരൻ, എം സി പ്രേമചന്ദ്രൻ, ആർ കെ മുഹമ്മദ്,കെ കെ മോഹനൻ,സുധീഷ് കരുവാണ്ടി,എം ചന്ദ്രശേഖരൻ,സി പ്രജീഷ്, പി ഹരിദാസ്,കെ രാജൻ, വടയക്കണ്ടി നാരായണൻ, കെ വി ഷെരീഫ, കെ രാധിക, വഫ പർവീൺ, ഇബ്രാഹിം ഹാജി തൻ ഈം തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.നേരത്തെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം കവി പി ആർ രതീഷും പൂർവ അധ്യാപകസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ മോഹനനും ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡ് വിതരണം, പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകുന്ന ഉപഹാരങ്ങളുടെ സമർപ്പണം എന്നിവയും ചടങ്ങിൽ നടന്നു.