സാമൂഹ്യ പ്രവർത്തകൻ അലി വള്ളിയാടിന് ഇൻകാസിന്റെ ആദരം

ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ കയ്യെടുക്കുകയും സാമൂഹ്യ പ്രവർത്തനങ്ങൾ വഴി മറ്റുള്ളവർക്ക് മാതൃകയാവുകയും ചെയ്ത അലി വള്ളിയാടിന് ഖത്തർ ഇൻകാസ് കമ്മിറ്റിയുടെ ആദരം. ചടങ്ങിൽ എഐസിസി വക്താവ് ഷമ മുഹമ്മദ്‌ മൊമെന്റോ നൽകി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സമീർ ഏറാമല, അൻവർ സാദത്ത്, മനോജ്‌ കൂടൽ, കരീം നടക്കൽ, അഷ്‌റഫ്‌ വടകര, ഷമീം കേളോത്ത്, ബിആർഎം ഷഫീർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖത്തറിലെ ഗൾഫ് ഗാർഡൻ റെസ്റ്റോറന്റ് എംഡി കൂടിയാണ് അലി വള്ളിയാട്.