ഒഞ്ചിയത്ത് ആർഎംപിയിൽ നിന്ന് രാജി; പ്രവർത്തകർക്ക് സ്വീകരണം

ഒഞ്ചിയത്ത് ആർഎംപിയിൽ നിന്ന് രാജി വെച്ച പ്രവർത്തകർക്ക് സ്വീകരണം നൽകി. ശശി ആലോത്ത്, ഭാര്യ ശോഭ, മകൾ അനഘ എന്നിവരും ആർഎംപിയുടെ സജീവ പ്രവർത്തകനായിരുന്ന ലിബീഷുമാണ് രാജിവെച്ച് സിപിഐഎമ്മിനോടൊപ്പം അണിചേർന്നത്.
ഒഞ്ചിയത്തെ പരിപാടിയിൽ വെച്ച് പി ജയരാജൻ ഇവരെ സ്വീകരിച്ചു.

ആർഎംപി ഇന്ന് കോൺഗ്രസ്സിന്റെ ബി ടീം മാത്രമാണ്. ആത്മാഭിമാനമുള്ള ഒരാൾക്കും ആ പാർട്ടിയിൽ തുടരാനാവില്ല. ഇതൊരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ ഇനിയും കൂടുതൽ പേർ സിപിഐഎമ്മിനൊപ്പം അണിചേരും.