ബിജെപി വിരുദ്ധ വോട്ടുകളെ ഏകീകരിക്കാൻ ബംഗാളിൽ കഴിയാതിരുന്നത് കോൺഗ്രസിന്റെ സമീപനമാണെന്ന് സി.പിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള

കല്ലാച്ചി: ബിജെപി വിരുദ്ധ വോട്ടുകളെ ഏകീകരിക്കാൻ ബംഗാളിൽ കഴിയാതിരുന്നത് കോൺഗ്രസിന്റെ സമീപനമാണെന്ന് സി.പിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കോൺഗ്രസ് മതനിരപേക്ഷ മുഖം മൂടി അണിഞ്ഞിരിക്കുന്നത് ന്യൂനപക്ഷങ്ങളെ കബളി പ്പിക്കാനാണ്. ബി.ജെ.പിയെ ഉത്തർ പ്രദേശിൽ എതിർക്കുന്നതിന് പകരം രാഹുൽ ഗാന്ധി ഒളിച്ചോടിയിരിക്കുകയാണെന്ന് അദ്ദേഹം നാദാപുരം കല്ലാച്ചിയിൽ എൽ ഡി എഫ് കർഷക കർഷക തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. 2004 ലെ തിരഞ്ഞെടുപ്പിനെക്കാൾ വലിയ വിജയം കേരളത്തിൽ എൽ ഡി ഫ് കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: സുശാന്ത് വടകര