സ്റ്റുഡന്റ്സ് ഒളിംപിക് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പ് കേരള അണ്ടർ 22 ടീമിനെ പ്രഖ്യാപിച്ചു; കെ കെ ഹാരിസ് ക്യാപ്റ്റൻ

കോഴിക്കോട്: ഹരിയാനയിൽ വെച്ച് ഈ മാസം 14 മുതൽ 17 വരെ നടക്കുന്ന അഞ്ചാമത് ദേശീയ സ്റ്റു‍ഡന്‍റസ് ഒളിംപിക് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ അണ്ടർ 22 ടീമിനെ പ്രഖ്യാപിച്ചു.

വടകര എംഇഎസ് കോളേജിലെ കെ കെ ഹാരിസാണ് ക്യാപ്റ്റൻ. ടീമംഗങ്ങൾ: അശ്വിൻ രഞ്ജിത്ത് (വൈസ് ക്യാപ്റ്റൻ), പി പി ഷഹൽ, ജെ എസ് അനന്തു, റിഹാൻ ചെറുവറ്റ, എം ടി അഭിനവ്, ആർ നമിത്ത്, സയീദ് സിറാജ്, എസ് സംജയ്, കെ ജുനൈദ്, ടി അസ്കർ, കെ വി റാഹിഫ്, പി അഖിൽ, കെ രാഗേഷ്, പി ശിവപ്രസാദ്. കോച്ച്: കെ. സാജിത്. മാനേജർ എ കെ മുഹമ്മദ് അഷ്റഫ്.