‘തണൽ’ വടകര ഭാരവാഹികൾ ഒത്തുചേർന്നു

വടകര ‘തണലി’ന്റെ ഭാരവാഹികൾ യുഎഇ അജ്മാനിൽ ഒത്തുകൂടി. തണൽ ചെയർമാൻ ഡോ: ഇദ്‌രീസ് പരിപാടിയിൽ പങ്കെടുത്തു. നെസ്റ്റോ എം.ഡി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഇ.പി ജോൺസൺ മുഖ്യാതിഥിയായിരുന്നു. മറ്റ് ഭാരവാഹികളായ അബ്ദുല്ല മല്ലിശ്ശേരി, കെ ബാലകൃഷ്ണൻ, സഅദ് പുറക്കാട്, സുജിത് ചന്ദ്രൻ, അബ്ദുല്ല മാണിക്കോത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

നിർധനരായ വൃക്ക രോഗികൾക്ക് 10 ഡയാലിസിസ് മെഷീനുകൾ നെസ്റ്റോയും 2 എണ്ണം നെസ്‌റ്റോയിലെ ജീവനക്കാരും നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.
തണൽ വടക്കൻ എമിറേറ്റ്സ് കോർഡിനേറ്റർ ഫാജിസ് മൂസ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. മുസ്തഫ മുട്ടുങ്ങൽ സ്വാഗതവും മുഹമ്മദ്‌ കുറ്റ്യാടി നന്ദിയും പറഞ്ഞു. അസിം ചോല, അബ്ദുറഹ്മാൻ മാസ്റ്റർ, ജമാൽ കുളക്കണ്ടത്തിൽ, മജീദ് ബെഞ്ച്മാർക്ക്, ആസിഫ് ഐഡി ഫ്രഷ്, ജലീൽ കൺസെപ്റ്റ്, മൊയ്‌ദു ഹാജി ഖുശ്‌ബു, ഷൗഖത്ത്, മുനീർ തുടങ്ങിയവർ സംബന്ധിച്ചു.