തവക്കൽ കളരി & മാർഷൽ ആർട്സ് അക്കാദമി ഉദ്‌ഘാടനം ഇന്ന്

കളരിക്കും ആയോധന കലകൾക്കും പേര് കേട്ട കടത്തനാടിന്റെ മണ്ണിൽ പുതുചരിത്രം രചിക്കാൻ തവക്കൽ കളരി & മാർഷൽ ആർട്സ് അക്കാദമിക്ക് ഇന്ന് തുടക്കം കുറിക്കും. കേരള വഖഫ് ബോർഡ്‌ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ കെട്ടിടോദ്‌ഘാടനം നിർവ്വഹിക്കും. തിക്കോടി കോടിക്കലിൽ നടക്കുന്ന ചടങ്ങിൽ അക്കാദമി ഉദ്ഘാടനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ നിർവ്വഹിക്കും.

എക്സിബിഷൻ, സാംസ്കാരിക ഘോഷയാത്ര, കോൽക്കളി, കളരി തുടങ്ങി വിവിധ പരിപാടികളും അരങ്ങേറും.