ചരിത്രം കുറിച്ച് യുഡിഎഫ് കുടുംബ സംഗമം കാമിച്ചേരിയിൽ

കടമേരി: വടകര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ പ്രചാരണാർത്ഥം കാമിച്ചേരി ഇബ്രാഹിം മുറിച്ചാണ്ടിയുടെ വീട്ടിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. എംഎൽഎ പാറക്കൽ അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. ഉച്ചയോടെ സ്ഥാനാർഥി കെ മുരളീധരൻ എത്തിയത് സദസ്സിന് ഉണർവ് പകർന്നു. നൊച്ചാട്ട്‍ കുഞ്ഞബ്ദുള്ള, എസ് പി കുഞ്ഞമ്മദ്, ദീപ മന്തരത്തൂർ, എം പി ഷാജഹാൻ, ഹാരിസ് മുറിച്ചാണ്ടി, മൻസൂർ എടവലത്ത്, മുറിച്ചാണ്ടി ഇബ്രാഹിം, ഹമീദ് മാസ്റ്റർ, രാജേഷ് പടിഞ്ഞാറക്കണ്ടി എന്നിവർ പങ്കടുത്തു.