വടകര ലോക്സഭ മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകൾ നിർണയിക്കുന്നതിൽ അപാകതയെന്ന് UDF നേതാക്കൾ

വടകര ലോക്സഭ മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകൾ നിർണയിക്കുന്നതിൽ അപാകതയെന്ന് UDF നേതാക്കൾ. പ്രശ്നബാധിത ബൂത്തുകൾ അങ്ങനെയല്ലാത്തവയെന്നും പ്രശ്നമില്ലാത്ത ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളുമായാണ് നിർണയിച്ചിരിക്കുന്നത്. ഇത് സർക്കാറും പോലീസും തമ്മിലുള്ള ഒത്തു കളിയാണ്. ഇത് സംബന്ധിച്ച് കലക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് പാറക്കൽ അബ്ദുള്ള, അഡ്വ.കെ.പ്രവീൺ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.