‘ഉണർവ്വ്’ കൂട്ടായ്‌മയുടെ ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് പി ജയരാജന്

തലശ്ശേരി: ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് എൽഡിഎഫ് വടകര ലോകസഭ മണ്ഡലം സ്ഥാനാർത്ഥി പി ജയരാജന്. ഐആർപിസി ലഹരി മുക്ത കേന്ദ്രങ്ങളിൽ നിന്നും ചികിത്സ നേടിയവരുടെ ‘ഉണർവ്’ കൂട്ടായ്മയാണ് പി ജയരാജനെ അവാർഡിനായി തിരഞ്ഞെടുത്തത്. മദ്യത്തിനും ലഹരിമരുന്നിനും അടിമപെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും കിടപ്പുരോഗികളെ പരിചരിക്കുന്നതിന് നേതൃത്വം നൽകുന്ന വ്യക്തി എന്ന നിലയിലുമാണ് പി ജയരാജനെ അവാർഡിനായി തിരഞ്ഞെടുത്തത്.