വി.കെ സജീവൻ ഇന്ന് കാലത്ത് വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വോട്ടഭ്യർത്ഥിച്ചു

വടകര ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി.കെ.സജീവൻ ഇന്ന് കാലത്ത് വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വോട്ടഭ്യർത്ഥിച്ചു. വോട്ടഭ്യർത്ഥനയ്ക്കിടെ എത്തിയ LDF സ്ഥാനാർത്ഥി പി.ജയരാജനെയും വി.കെ സജീവൻ കണ്ടു. നരേന്ദ്ര മോഡി സർക്കാറിന്റെ കാലത്തെ റെയിൽവെ വികസനം ആദ്ഭുതാവഹമാന്നെന്നും യാത്രക്കാർക്ക് നേരിട്ടത് അനുഭവിക്കാൻ സാധിക്കുന്നുവെന്ന് സജീവൻ പറഞ്ഞു.

വടകര റെയിൽവേ സ്റ്റേഷൻ വികസനത്തിന് ജനപ്രതിനിധികൾ മുഖം തിരിച്ചു നിന്നപ്പോൾ മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ തങ്ങളുടേതെന്ന്  വരുത്തി തീർക്കാൻ അവർ മൽസരിക്കുകയാണ്. മേഖലയിലെ  പ്രധാനപ്പെട്ട സ്റ്റേഷൻ എന്ന നിലയിൽ കേന്ദ്ര സർക്കാറിൽ നിന്ന് ആവശ്യമായ പദ്ധതികൾ എത്തിക്കാൻ ശ്രമിക്കാമെന്ന് സജീവൻ പറഞ്ഞു. സ്റ്റേഷൻ ജിവനക്കാർ, യാത്രക്കാർ, ടാക്സി ജീവനക്കാർ എന്നിവരെ കണ്ട് വോട്ടഭ്യർത്ഥിച്ച ശേഷം സ്ഥാനാർത്ഥി തലശ്ശേരി മണ്ഡലം തല പര്യടന പരിപാടിക്ക് പോയി. സ്ഥാനാത്ഥിക്കൊപ്പം രാമദാസ് മണലേരി, ശ്യാം രാജ്, അടിയേരി രവിന്ദ്രൻ, വി.കെ.ജയൻ എന്നിവരുമുണ്ടായിരുന്നു.