വട്ടോളി എൽ പി സ്‌കൂൾ വാർഷികം ആഘോഷിച്ചു

രണ്ട് ദശാബ്ദകാലമായി വട്ടോളിയിലേയും പരിസര പ്രദേശങ്ങളിലേയും കുട്ടികൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടുള്ള സ്കൂളിന്റെ വാർഷികാഘോഷം മുഹമ്മദ് പേരാമ്പ്ര ഉദ്‌ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ പി കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ് മിസ്ട്രസ് അജിത പയതോറ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ കെ കണ്ണൻ, പിടിഎ പ്രസിഡന്റ് സിഎച്ച് പ്രദീപൻ, പത്മാവതി ടീച്ചർ, ശാരദ, ഗൗതമൻ മാസ്റ്റർ, സാജൻ കെപി എന്നിവർ സംസാരിച്ചു. വിവിധ സ്കോളർഷിപ്പ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടക്കുകയുണ്ടായി.