നൂറു ശതമാനം നേട്ടം കൈവരിച്ച് വേളം പഞ്ചായത്ത്

2018-19 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതിയും, ലൈസന്‍സ് ഫീസും, തൊഴില്‍ നികുതിയും പിരിച്ചെടുത്ത് വേളം ഗ്രാമപഞ്ചയാത്ത് 100% നേട്ടം കൈവരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 607 പേര്‍ക്ക്100 തൊഴില്‍ ദിനങ്ങള്‍ നല്‍കുകയും അന്‍പത്തി ഒന്ന് മെറ്റീരിയല്‍ പ്രവൃത്തിയും ഏറ്റെടുത്ത് ചെയ്ത് 5.27 കോടി രൂപയും ചെലവ് ചെയ്തു. മെയിന്‍റനന്‍സ് ഫണ്ട് 96.6 ശതമാനവും, പ്ലാന്‍ ഫണ്ട് 96 ശതമാനവും ചിലവഴിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര നേട്ടമാണ് വേളം ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. മെമ്പര്‍മാരും ജീവനക്കാരും ആത്മാര്‍ത്ഥമായി സഹകരിച്ചാണ് ഈ മികച്ച നേട്ടം കൈവരിക്കാനായത്.