വിസ തട്ടിപ്പ് കേസിൽ വടകര സ്വദേശി അറസ്റ്റിൽ; അറുപതോളം പേരിൽ നിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടി

വിസ തട്ടിപ്പ് കേസിൽ വടകര സ്വദേശി അറസ്റ്റിൽ അറുപതോളം പേരിൽ നിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് വടകരയിൽ പിടിയിലായത്. വടകര സ്വദേശി പാലയാട്ട് നടയിലെ ഹമീദാണ് വിസ തട്ടിപ്പ് കേസിൽ പിടിയിലായത്. സുള്യയിലെ കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വടകരയിൽ പിടിയിലായ പ്രതിയെ സുള്യ പോലീസിന് കൈമാറി. ഇയാൾ കേരളത്തിലും കർണാടകത്തിലുമായി അറുപതോളം പേരെയാണ് വഞ്ചിച്ചത്. വിസ നൽകാമെന്ന് പറഞ്ഞ് 2 കോടിയിലേറെ രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. സുള്യയിൽ Certis Sysco Cosultation എന്ന പേരിൽ സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. യു.എ.ഇ, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ശരിയാക്കി മെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മടിക്കേരിയിലെ പൊന്നമ്മ മുരുകൻ എന്ന വ രു ടെ പരാതി പ്രകാരമാണ് കേസെടുത്തത്.ഒന്നര വർഷമായി ഇയാളെ സുള്യ പോലീസ് തിരയുകയായിരുന്നു. ഒരിക്കൽ പോലീസ് പിടിയിലാവുമെന്നായപ്പോൾ പുഴയിൽ ചാടി രക്ഷപ്പെടുകയായിരുന്നു. വടകരയിലും ഇയാളുടെ പേരിൽ കേസുണ്ടായിരുന്നു. 2007ലെ കേസിൽ ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതിയെ സുള്യ പോലീസ് സുള്യയിലേക്ക് കൊണ്ടുപോയി.