പിണറായിയുടെ പൊലീസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു: വി എം സുധീരൻ

കന്നിനടയിൽ യുഡിഎഫ് കുടുംബസംഗമം വി എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.

വടകര:പിണറായിയുടെ പൊലീസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അതുകൊണ്ടാണ് എല്ലാ കേസുകളിലും അവർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്നും വി എം സുധീരൻ പറഞ്ഞു. തിരുവള്ളൂർ കന്നിനടയിൽ യുഡിഎഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളീധരൻ വടകരയിൽ ജയിക്കേണ്ടതും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടതും കാലഘട്ടത്തിൻറെ ആവശ്യമാണ്. മോദിയും പിണറായിയും ഒരു നാണയത്തിന് രണ്ട് വശങ്ങളാണ്. ബിജെപി വർഗീയതയുടെ പേരിൽ ജനങ്ങളെ കൊല്ലുമ്പോൾ സിപിഎം രാഷ്ട്രീയത്തിൻറെ പേരിൽ കൊല നടത്തുകയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി സ്ഥാനാർഥിയാണ് രാഹുൽ. അദ്ദേഹത്തെ വിജയിപ്പിക്കേണ്ടത് ഓരോ സ്ത്രീയുടേയും കടമയാണ്. എൽഡിഎഫ് സർക്കാർ കേരളത്തെ മദ്യത്തിലും മയക്കുമരുന്നിലും മുക്കി കൊല്ലുകയാണ്.
ഹമീദ് നെല്ലിയുള്ളതിൽ അദ്ധ്യക്ഷം വഹിച്ചു. പി എം അബൂബക്കർ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, വടയക്കണ്ടി നാരായണൻ, പി എം മൊയ്തീൻ മൗലവി, സബിത മണക്കുനി, എ ടി മുസ, വി വി സുശീല, സി വി ഹമീദ്, എൻ സൈനബ, സി പി വിശ്വനാഥൻ, ടിവി ശ്രീജ, അച്ചുതൻ പുതിയേടത്ത്, ആർ രാമകൃഷ്ണൻ, എഫ് എം മുനീർ, സൂപ്പി തിരുവള്ളൂർ, ബവിത്ത് മലോൽ, ആർ കെ മുഹമ്മദ്, കെ പി ജീവാനന്ദ് തുടങ്ങിയവർ സംസാരിച്ചു.