വടകര കോട്ടപ്പള്ളിയിൽ സ്ത്രീകൾ ഉൾപ്പടെ 600 ഓളം വോട്ടർമാർ ക്യുവിൽ തുടരുന്നു

കുറ്റ്യാടി മണ്ഡലത്തിലെ കോട്ടപ്പള്ളി എം.എൽ.പി സ്കൂളിലെ 117, 119 ബൂത്തുകളിൽ ആറ് മണിയായിട്ടും സ്ത്രീകൾ ഉൾപ്പടെ 600 ഓളം വോട്ടർമാർ ക്യുവിൽ തുടരുന്നു.
ടോക്കൺ വിതരണം 6.20 ആയിട്ടും ആരംഭിച്ചിട്ടില്ല. ഇവിടെ പോളിങ്ങ് വൈകുന്നത് മണിക്കൂറുകളാണ്. അതിനു പുറമെ നിൽക്കാനോ ഇരിക്കാനോ പോലും സൗകര്യമില്ല.
ഭിന്നശേഷിക്കാർക്ക് ബൂത്തിൽ ലഭ്യമാകുമെന്ന് പറഞ്ഞ സൗകര്യങ്ങൾ പോലും അപര്യാപ്തമായിരുന്നു. ഓപ്പൺ വോട്ട് ചെയ്യാൻ വരെ എടുക്കുന്നത് മണിക്കൂറുകളാണ്.
രാവിലെ മുതൽ ആരംഭിച്ച തിരക്കിന് ആറുമണിക്ക് ശേഷവും ശമനമില്ല.