വയനാടിനെ ഇളക്കിമറിച്ച്‌ രാഹുൽ; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് രാവിലെ കോഴിക്കോട് നിന്നും വായനാട്ടിലെത്തി. രാവിലെ 10:45 ന് കോഴിക്കോട് നിന്നും ഹെലികോപ്റ്റർ മാർഗം കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിലെത്തിയ അദ്ദേഹം തുറന്ന വാഹനത്തിൽ കലക്ട്രേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സഹോദരി പ്രിയങ്ക മലപ്പുറം, വയനാട് ഡിസിസി പ്രെസിഡന്റുമാർ, ഉമ്മൻ‌ചാണ്ടി, കെസി വേണുഗോപാൽ എന്നിവരും കൂടെ ഉണ്ടായിരുന്നു.

രാഹുലിനെ ഒരു നോക്ക് കാണാനും സ്വീകരിക്കാനും അനേകം ആളുകൾ അതി രാവിലെ തന്നെ വായനാട്ടിലേക്കെത്തിയിരുന്നു. തെക്കൻ ജില്ലകളിൽ നിന്ന് പോലും പ്രവർത്തകരും അല്ലാത്തവരുമായ ആളുകൾ ഒഴുകിയെത്തി. കളക്ട്രേറ്റിൽ നിന്നും കൽപ്പറ്റയിലേക്ക് റോഡ് ഷോയും അദ്ദേഹം നടത്തി.