മണിയൂർ പഞ്ചായത്തിൽ എൽഡിഎഫിലേക്ക് പുതുതായി വന്നവരെ ചെങ്കൊടി നൽകി സ്വീകരിച്ചു

മണിയൂർ: മണിയൂർ പഞ്ചായത്തിലെ കുന്നത്തുകരയിൽ ബിജെപി, ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചു വന്ന സബീഷിനെ വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ ചെങ്കൊടി നൽകി സ്വീകരിച്ചു. ബിജെപി മുൻ ബൂത്ത് പ്രസിഡന്റും യുവമോർച്ച മണ്ഡലം കമ്മറ്റി അംഗവുംമായിരുന്നു സബീഷ്. സ്ഥാനാർത്ഥി പര്യടനം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ വരവവേൽപ്പാണ് പി ജയരാജന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ നിരവിവധി പേർ മറ്റു പാർട്ടികളിൽ നിന്നും രാജിവച്ച് എൽഡിഎഫിലേക്ക് വന്നിട്ടുണ്ട്.