സ്ത്രീകൾക്ക് ജോലിയിൽ 33% സംവരണം വാഗ്ദാനം ചെയ്യുന്ന രാഹുൽഗാന്ധിയെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കേണ്ടത് സ്ത്രീകളുടെ കടമ: ഡെയ്സി ജേക്കബ്

തിരുവള്ളൂരിൽ യുഡിഎഫ് മഹിള സംഗമം ഡെയ്സി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വടകര: സ്ത്രീകൾക്ക് ജോലിയിൽ 33% സംവരണം വാഗ്ദാനം ചെയ്യുന്ന രാഹുൽഗാന്ധിയെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കേണ്ടത് സ്ത്രീകളുടെ കടമയാണ് എന്ന് കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡെയ്സി ജേക്കബ് പറഞ്ഞു. തിരുവള്ളൂരിൽ യുഡിഎഫ് മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പിസി ഹാജറ അധ്യക്ഷം വഹിച്ചു. സബിത മണക്കുനി, എൻ സൈനബ, ശ്രീജ തറവട്ടത്ത്, സതി കൂമുള്ളി, ഷിജി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.