ലോക ഹോമിയോപ്പതി ദിനത്തിൽ പ്രശസ്ത ഹോമിയോപ്പതി ഡോക്ടർ ജമാൽ മുഹമ്മദ്‌ സംസാരിക്കുന്നു

https://www.facebook.com/vadakaravoice/videos/2013007878809082/

ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോക്ടർ സാമുവൽ ഹനിമാന്റെ ജന്മദിനമായ ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു. 1755 ഏപ്രിൽ 10 നാണ് ജർമനിയിലെ മീസെൻ എന്ന സ്ഥലത്ത് ഹാനിമാൻ ജനിച്ചത്.

അന്ന് നിലവിലിരുന്ന വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയശേഷം, അക്കാലത്ത് നടന്നിരുന്ന ക്രൂരവും വേദനാജനകവുമായ ചികിത്സാസമ്പ്രദായത്തോട് വിയോജിപ്പ് മൂലം അദ്ദേഹം ചികിത്സ ഒരു ഉപജീവനമാർഗ്ഗ മാക്കിയില്ല.

ബഹുഭാഷാ പണ്ഡിതനായിരുന്ന ഹനിമാൻ വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളുടെ പരിഭാഷയിൽ വ്യാപൃതനായിരുന്നു. അന്ന് പ്രമുഖമായ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ ഒരു നീരീക്ഷണം അദ്ദേഹത്തിന്റെ ആകാംക്ഷയുണർത്തകയും തുടർന്ന് നടത്തിയ പരീക്ഷണങ്ങൾ ഹോമിയോപ്പതിയുടെ ജനനത്തിനു കാരണമാവുകയും ചെയ്തു.
ഓർഗനോൺ ഓഫ് മെഡിസിൻ , മെറ്റിരിയ മെഡിക്ക പ്യുറ, ക്രോണിക് ഡിസീസ് എന്നീ അടിസ്ഥാന ഗ്രന്ഥങ്ങളിലൂടെ ഹനിമാൻ ഹോമിയോപ്പതിയുടെ അടിസ്‌ഥാന പ്രമാണങ്ങൾ , മരുന്നുകളെ പറ്റിയുള്ള വിവരങ്ങൾ, രോഗനിർണ്ണയം എന്നിവയെപ്പറ്റി വിവരിച്ചു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഹോമിയോപ്പതി ഇന്ന് ബദൽ ചകിത്സാ രീതികളിൽ ഒന്നാം സ്ഥാനവും, ലോകജനത ആശ്രയിക്കുന്ന ചികിത്സാ രീതികളിൽ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു.

സർവ്വസാധാരണമായ ജലദോഷം മുതൽ മാരകമായ രോഗങ്ങൾ, എന്നിങ്ങനെ നിസ്സാരവും ഗുരുതരവുമായ മിക്കവാറും എല്ലാ അവസ്ഥകളിലും ഹോമിയോപ്പതി സുരക്ഷിതവും, വേഗതയാർന്നതുമായഫലം നൽകുന്നു.
അനിവാര്യമായ ശസ്ത്രക്രിയകൾക്ക് മുൻപും ശേഷവും ഹോമിയോപ്പതി മികച്ച ചികിത്സയാണ്.
അപകടങ്ങൾ, ഓടിവ് ചതവുകൾ, തീപ്പൊള്ളൽ എന്നീ അവസ്ഥകളിൽ മറ്റ് ചികിത്സകളോടൊപ്പം ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കാം.

ജർമനി ഹോമിയോപ്പതിയുടെ പെറ്റമ്മയാണെങ്കിൽ ഭാരതം ഹോമിയോപ്പതിയുടെ പോറ്റമ്മയാണ്. കേന്ദ്ര~ സംസ്ഥാന സർക്കാരുകൾ ഹോമിയോപ്പതിയുടെ മികവ് മനസിലാക്കുകയും അതിന്റെ വളർച്ചക്കായി നിർലോപമായ സഹകരണം നൽകുകയും ചെയ്യുന്നു. നമ്മുടെ സംസ്ഥാനത്ത് സർക്കാർ ~സ്വകാര്യ മേഖലകളിൽ ഹോമിയോപ്പതി ശക്തമായ സാന്നിധ്യമാണ്.

സമീപകാലത്ത് സർക്കാർ ഹോമിയോപ്പതി ആശുപത്രികളിൽ വന്ധ്യതാ ചികിത്സയിലൂടെ നൂറുകണക്കിന് ദമ്പതികൾ സന്താനഭാഗ്യം കൈവരിച്ചത് മുഖ്യധാരാ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

രോഗപ്രതിരോധം, ചികിത്സ, സാന്ത്വന ചികിൽസ എന്നിങ്ങനെ ആരോഗ്യ മേഖലയിലെ ഏതു സാഹചര്യത്തിലും വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന, പാർശ്വഫലങ്ങളില്ലാത്തതും, വളരെ വേഗത്തിൽ ഫലം തരുന്നതും ആയ ചികിത്സാ രീതിയാണ് ഹോമിയോപ്പതി