ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

വടകരയിലെ പ്രോംടെക് ടെക്നിക്കല് ഇന്സ്റ്റിറ്റ്യൂട്ടില് ഓട്ടോമൊബൈല് വിദ്യാര്ഥിയായ ഒഞ്ചിയത്തെ പി.കെ.അശ്വിനാണ് (19) മരിച്ചത്.

വ്യാഴാഴ്ച രാവിലെ പെരുവാട്ടുംതാഴെ പള്ളിക്കു സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വിനെ കോഴിക്കോട് മെഡിക്കല് കോളജ്
ആശുപത്രിയില് എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.