പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യയുടെ പുതിയ തീരുമാനം; ലഗ്ഗേജ് 40 കിലോ ആയി വർധിപ്പിച്ചു

പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യയുടെ തീരുമാനം. 30 കിലോയിൽ നിന്നും 40 കിലോ ആയി ലഗ്ഗേജ് പരിധി എയർ ഇന്ത്യ വർധിപ്പിച്ചിരിക്കുകയാണ്. ദുബായിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ സുവർണ്ണാവസരം. നിശ്ചിത കാലയളവിൽ മാത്രമാണ് ഇങ്ങനൊരു അവസരം ലഭ്യമായിട്ടുള്ളത്. 2019 മെയ്‌ 6 മുതൽ മെയ്‌ 23 വരെയാണ് 40കിലോ പരിധി നിലവിലുള്ളത്. ബിസിനെസ്സ് ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് 50കിലോ വരെ കൊണ്ടുപോകാം. റമദാൻ കാലയളവിൽ എയർ ഇന്ത്യ എടുത്ത തീരുമാനത്തെ പ്രവാസി സമൂഹം സ്വാഗതം ചെയ്യുമെന്നതിൽ സംശയമില്ല.