അഴിയൂർ പഞ്ചായത്തിലെ കടൽത്തീരങ്ങൾക്ക് ഇനി ഭംഗി കൂടും; കടൽത്തീരത്തെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു തുടങ്ങി

അഴിയൂർ പഞ്ചായത്തിലെ കടൽത്തീരത്തെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു തുടങ്ങി. പൂഴിത്തല മുതൽ കീരിത്തോട് വരെയുള്ള മാലിന്യമാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്. ശുചീകരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. സുധ കുളങ്ങര ആധ്യക്ഷ്യം വഹിച്ചു. തോണിയും പ്രത്യേക വലയും ഉപയോഗിച്ചാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. ഹരിതകർമസേനയും ശുചീകരണത്തിന് മുൻനിരയിലുണ്ട്.