കാട് വെട്ടിത്തെളിക്കുമ്പോൾ ബോംബ് പൊട്ടി ഒരാൾക്ക് പരിക്ക്

തലശ്ശേരി: കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാൾക്ക് പരിക്ക്. കൊയിലാണ്ടി നടുവത്തൂർ സ്വദേശി എ മനോജിനാണ് പരിക്കേറ്റത്. ഇദ്ദേഹം തലശ്ശേരി ലോട്ടസ് പരിസരത്തെ താമസക്കാരനാണ്. ഒഴിഞ്ഞ പറമ്പിൽ യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിയാണ് പരിക്ക് പറ്റിയത്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.