തേങ്ങ മോഷണം; കർഷകർ പ്രതിസന്ധിയിൽ

വിലങ്ങാട്: കാർഷിക മേഖലയിലെ രോഗബാധയും വന്യമൃഗ ശല്യവും കൂടാതെ മോഷണവും കർഷകർക്ക് തലവേദനയാകുന്നു. വിലങ്ങാട് മലയോര മേഖലയിലാണ് നിരവധി തേങ്ങ മോഷണങ്ങൾ നടക്കുന്നത്. വളയം പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. നേരത്തെ വീണുകിടക്കുന്ന തേങ്ങ മോഷണം പോയെങ്കിൽ ഇപ്പോൾ തെങ്ങിൽ കയറിയാണ് തേങ്ങ മോഷ്ടിക്കുന്നത്. വിലങ്ങാട് സ്വദേശിയുടെ 60 ഏക്കറിൽ വരുന്ന കൃഷിയിടത്തിൽ നിന്ന് പല തവണകളായി തേങ്ങ മോഷണം നടന്നിട്ടുണ്ട്. പകൽ രാത്രി വിത്യാസമില്ലാതെ മോഷ്ടാക്കൾ വിളയാടുന്നത് പ്രദേശവാസികൾക്ക് തലവേദനയായിരിക്കുകയാണ്‌.