മുട്ടുങ്ങൽ – നാദാപുരം റോഡിലെ പൊടിപടലം യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു

മുട്ടുങ്ങൽ – നാദാപുരം റോഡിന്റെ പ്രവർത്തി നടക്കുന്നതിനാൽ ഈ മേഖലയിൽ പൊടിമൂലമുള്ള ബുദ്ധിമുട്ട് യാത്രക്കാർക്ക് സഹിക്കാവുന്നതിലും കൂടുതലാണ്. ദിവസവും ഈ പ്രദേശങ്ങളിൽ റോഡ് നനയ്ക്കുന്നുണ്ടെങ്കിലും ഈ വേനലിൽ അതൊന്നും ഫലം കാണുന്നില്ല. ഇതിനിടയിലൂടെയാണ് ബസ്സുകാരുടെ പൊടിപറത്തിയുള്ള മത്സരയോട്ടവും. കൊടും ചൂടും ഒപ്പം ഈ പൊടിപറത്തലും പരിസരവാസികളെയും, ഇരുചക്രവാഹനക്കാരെയും, കച്ചവടക്കാരേയും, കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.