വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് വീണ്ടും നൂറുമേനി

വടകര: എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുകയും 85 വിദ്യാർത്ഥികൾക്ക് ഫുൾ A+ഉം 34 വിദ്യാർത്ഥികൾക്ക് 9 A+ഉം നേടിയെടുക്കാൻ തീവ്രപരിശ്രമം നടത്തിയ വില്യാപ്പള്ളി എംജെ സ്കൂൾ അധ്യാപകരെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. സംസ്ഥാനത്ത് തന്നെ ആറാം സ്ഥാനത്ത് എത്താൻ ഈ സ്കൂളിന്റെ ഉയർന്ന വിജയശതമാനം സഹായിച്ചു. ഗ്രേസ് മാർക്ക് ഒന്നുമില്ലാതെയാണ് ഈ മികച്ച വിജയം നേടിയെന്ന വസ്തുത പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.